നഗരത്തിൽ നടന്നു മടുത്തൊരു രാത്രി











രാത്രിയിൽ 

മിന്നിക്കത്തുന്ന ചൈനീസ് വിളക്കുകൾ 

വിറ്റുനടക്കുന്നു, 

കെട്ടുപോയ നാടോടി ബാല്യങ്ങൾ !

                  ******

രാത്രിയിൽ 

ഓടയിൽ നിന്ന്,

 കെട്ടനാറ്റം!

കേട്ട് കേട്ട് പതിഞ്ഞ  പാട്ടുപോലെ 

രസം മറന്ന് ഉറങ്ങുന്നു,

ഓടക്കരികിൽ ,

ചണച്ചാക്കുപുതച്ചൊരു വൃദ്ധ.

ആരും തങ്ങിനിന്ന് , തൊട്ടുതലോടാൻ 

മടിക്കുന്ന ഇരുട്ടിൽ ,

അവൾ ശാന്തമായി ഉറങ്ങുന്നു.

കാവലിന് ഒരു വിളക്ക് കാലും 

കെട്ടനാറ്റവുംഒരു പറ്റം  കൊതുകുകളും.






Comments