മൂന്നു ജീവികള്‍ ഒരു സ്ത്രിയെ ഓര്‍മ്മപ്പെടുത്തുംമ്പോള്‍!
മൂന്നു ജീവികള്‍ ഒരു സ്ത്രിയെ ഓര്‍മ്മപ്പെടുത്തുംമ്പോള്‍! വഴിയില്‍ വെച്ചു കണ്ട പെണ്ണും വഴിക്കിറങ്ങും മുന്‍പെ കണ്ട പാമ്പും തന്നത് ഒരേ ഭീതിയാണ്. പങ്കിട്ടതും ഒരേ ഞെട്ടല്‍! കടല്‍ തീരത്ത് നടക്കാനിറങ്ങുംമ്പോള്‍ ഒരു പൂച്ച, കാലുരുമ്മിക്കൊണ്ടു കുറെന്നെരം കൂടെ നടന്നു. തളർന്നപ്പൊള്‍ ഞങ്ങളിരുന്നു. കണ്ണില്‍ കണ്ടതിന്റെ എല്ലാം മുന്നില്‍ നിന്ന് ചിത്രങ്ങള്‍ എടുത്തു. ഒരിക്കലും അവ തിരിഞ്ഞുനോക്കിലെങ്കിലും വീട്ടിലെക്കു കയറുമ്പൊള്‍, മരചില്ലയില്‍, ഒരു മൂങ്ങ കാത്തിരിക്കാറുണ്ടായിരുന്നു. കാലങ്ങളൊളം ഞാനതിന്റെ കാത്തിരിപ്പു കണ്ടുകൊണ്ടിരുന്നു. ഒടുവില്‍, ആ മരക്കൊമ്പ് ഒടിയും വരെ. അവളെ ഓര്‍മ്മപ്പെടുത്താൻ മാത്രം മൂന്നു ജീവികള്‍ എനിക്കു മുന്നില്‍ വന്നും പൊയിക്കൊണ്ടുമിരുന്നു.









