കസേര 


ഒരു ബോധി വൃക്ഷമാണ്.

ബുദ്ധന്റെ ഇരിപ്പിനോളം വരില്ല,

എങ്കിലും,  നീണ്ട മൗനത്തിൽ 

ഏറെ നേരം ഇരിക്കാനാകും.


മുറി 


ഒരു കാടാണ് .

കൂരിരുട്ടോ ജീവികളോ 

പച്ചപ്പൊ അരുവികളോ 

പേടിയോ തോന്നാത്ത 

കനത്ത ഏകാന്തതയുടെ കാട് .


പെൻസിൽ 


ഹൃദയമുള്ളൊരാൾ 

കണ്ടുപിടിച്ചതാവണം!

ശരിയാകുന്നതുവരെ തിരുത്തിയെഴുതാം.

തിരുത്താൻ കഴിയുന്ന നല്ല പ്രായം ബാല്യം.

മുതിർന്നവർ തിരുത്തിയെഴുതാറില്ല 

തെറ്റുതിരുത്തുക പ്രയാസമാണ് 

വെട്ടിക്കളയുകയേ നിവൃത്തിയുള്ളൂ.



Comments