കാമുകൻ
കാമുകൻ
നിൻറെ ഹൃദയത്തിൽ
എന്നെ ഒളിപ്പിക്കുക ,
ആർക്കും കണ്ടെത്താൻ
കഴിയാത്ത വിധം കുഴിച്ചുമൂടുക!
ഞാൻ നിനക്കുമാത്രം
അറിയാവുന്ന ഒരു രഹസ്യമായിരിക്കട്ടെ .
ഞാൻ ഒരു സ്വപ്നമായിരുന്നു,
മദ്യംപോലെ നിറകുപ്പി ലഹരി,
മത്തുപിടിച്ചു മറിഞ്ഞുവീഴുന്ന
പരിഹാസ കഥാപാത്രം .
അർത്ഥം കണ്ടെത്തേണ്ട പദങ്ങൾ
ചരിത്രത്തിൽ മുൻഗാമികൾ
തിരുത്തിക്കളഞ്ഞു.
എന്നിലൊന്നും അവശേഷിക്കുന്നില്ല,
പകുതി ചാരവും പിന്നെ വിഷവും .
എടുത്തുവെക്കുവാൻ ഒന്നുമില്ല,
കണ്ണീരും ദുഃഖവും ആരും
ശേഖരിച്ചുവെക്കാറില്ലലോ!
നിന്റെ ഹൃദയത്തിൽ
എന്നെ ഒളിപ്പിക്കുക,
അവിടെ ഞാൻ ഉറങ്ങട്ടെ ,
ഭൂമിയിൽ ഒരിക്കലും ഉണരാത്തവിധം.


Comments
Post a Comment