വീടിൻ്റെ വർത്തമാനങ്ങൾ
വീടിൻ്റെ വർത്തമാനങ്ങൾ
ഉറുമ്പരിക്കുന്ന പാതെമ്പുറം
ഉറങ്ങിക്കിടക്കുന്ന അടുപ്പിന്റെ ,
താക്കിതാണ്, വീട്ടുകാരോട് -
അവൾക്കെന്തോ വരാനിരിക്കുന്നു!
ചോറ്റുപാത്രങ്ങളിൽ ,
പാറ്റകൾ പെറ്റുകൂട്ടുമ്പോൾ ,
ആട്ടം നിറുത്തിയ ഘടികാര സൂചികൾ-
തെറ്റിപ്പോയ സമയത്തെ സൂചിപ്പിച്ചു .
പൂജാമുറിയിൽ പൂക്കളുടെ ഗന്ധം
കെട്ടുപോയപ്പോൾ , കത്താതെ
എണ്ണത്തിരികൾ അപകടം
മണത്തറിഞ്ഞു.
മഴ പെയ്ത പാതിരായിൽ,
തലചായ്കാനിറങ്ങിയ കള്ളൻ
ഒടുവിൽ കുത്തിത്തുറന്നത് ,
തൂങ്ങിയാടുന്ന ജഡങ്ങൾ .


Comments
Post a Comment