എല്ലായിടത്തും ഞാൻ കേൾക്കുന്നു കനത്ത നിശ്ശബ്തത











 എല്ലായിടത്തും ഞാൻ കേൾക്കുന്നു 

കനത്ത നിശ്ശബ്ദത .

ഒച്ചപ്പാടുകൾക്കിടയിൽ 

ഓരംചാരിനിന്ന 

മെലിഞ്ഞുണങ്ങിയപ്പയനെപ്പോലെ മൗനം

എന്നോട് മാത്രം ചങ്ങാത്തം കൂടി.


പള്ളിയിൽ, അമ്പലങ്ങളിൽ 

 പൂജാമണികൾ ആൾത്തിരക്ക്, 

പക്ഷെ , 

ദൈവങ്ങളുടെ മൗനം 

എന്നെ കൂടുതൽ തളർത്തുന്നു.


കോടതിയിൽ ,

ആഞ്ഞു തട്ടുന്ന മരചുറ്റിക 

തുളഞ്ഞ് കയറുന്ന ഭീതി 

നരക ജീവിതം ഭൂമിയിൽതന്നെയെന്ന് 

കള്ളസത്യം പറയുന്നു.


ഒടുവിൽ നീയും 

നിന്നെച്ചൊല്ലി നാടും വീടും 

വൈകുന്നേരങ്ങളിൽ, കള്ളവർത്തമാനങ്ങൾ 

 പറഞ്ഞുകൊണ്ടിരുന്നപ്പോൾ


കുടുസ്സു മുറിയിൽ 

തലതാഴ്ത്തിയിരുന്ന ഞാൻ 

എല്ലായിടത്തും കേൾക്കുന്നു 

കനത്ത നിശബ്ദത.

Comments